2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

----------------ഭാരം കുറഞ്ഞ റീത്ത്‌—----------------
                                                                                                         രഞ്ജിത്ത്  പൂമുറ്റം
Mob no:9447055711, poomuttam, po Palayad, Dharmadam, Thalasserry,Kannur
Facebook( akranjith---gmail akranjith@gmail.com)
അയാൾ ഓഫീസിൽ എത്തിയതേയുള്ളൂ
കൈകാലുകളിൽ മരവിപ്പായി
തലക്കുമുകളിൽ നിറഞ്ഞു തിരിയുന്ന ഫാൻ അയാളിലെ ചൂട് കവര്ന്നുവോ?
അല്ലെങ്കിൽ മുപ്പതിലധികം വര്ഷങ്ങളിലെ സര്ക്കാര്  ജോലിയുടെ മരവിപ്പോ       " ഇരുപതാം  വയസ്സിൽ  സർകാർ ജോലി കിട്ടിയവൻ " എന്നയാൾ ഇടയ്ക്കിടെ അഭിമാനത്തോടെ പറയുമായിരുന്നു
   അത് നിർത്തി,
മുപ്പതായിട്ടും തൊഴിൽരഹിതനായി തുടരുന്ന ഏകമകൻ ഉള്ളതിനാൽ
സുധീർ ,M  TECH ചെയ്താണ്  തൊഴിൽ രഹിതനായത്,
 ഇന്നലെയാണ് അവസാന ഇന്റർവ്യൂ അറ്റൻഡ് ചെയ്തത്
   എറണാകുളത്ത് സുഹൃത്ത്ശിവശങ്കരന്റെ അട്വേര്ടിസിംഗ് കമ്പനിയിൽ  ഒരൊഴിവ് .
രാത്രി തിരിച്ചെത്തി ഒരക്ഷരം പറയാതെ അവൻ വാതിലടച്ചു
അച്ഛനും അമ്മയ്ക്കും കൂട്ടാവുന്ന ദൂരത്തു മകൻ വേണമെന്ന് ഇനി നിര്ബന്ധിക്കരുതെന്നു സുമയോടു ഞാൻ പറഞ്ഞു
ശിവശങ്കരനെ  വിളിച്ചപ്പോൾ "ഇന്റർവ്യൂ വരെ മാത്രമേ എനീക്കു സഹയിക്കനൊക്കൂന്നു ഞാൻ പറഞ്ഞതല്ലേ "
കാലത്ത് ഡൈനിങ്ങ്ടാബിളിൽ സുധീർ മനസ്സ് തുറന്നു
"അച്ഛൻ പറഞ്ഞപോലെ  advertising  ഫീൽഡ് ആയതിനാൽ കവിത എഴുതാറുണ്ട് എന്ന് ഞാൻ പറഞ്ഞു ,കുട , കുട്ടികൾ ,മഴ  ഇവ ചേർത്ത് രണ്ടുവരി എഴുതാൻ 3 മിനിറ്റ് തന്നു..."


 "എനിക്കെന്തു കഴിവാ ഉള്ളതെന്ന് പറഞ്ഞുതാ ....റബ്ബിഷ് " അവൻ സുമയെ നോക്കാതെ പാതിയിൽ  നിർത്തി പോയി
 ഇനി അച്ഛനമ്മമാർക്കുപോയിട്ടു  ഭാര്യക്കുപോലും ഇടമില്ലാത്ത IT  ഫീൽഡ്  ആവും എന്റെ  മോന് എന്നാ മരവിപ്പിൽ വിരലുകൾ ...
വാട്സ്  ആപ്പിലെ  ഡോക്ടര പറഞ്ഞ വ്യായാമം ആരംഭിച്ചു....ഇല്ലാത്ത അപ്പിൾ കൈയിലുള്ളത്പോലെ  ഇങ്ങനെ  ഇങ്ങനെ...
" എന്താ കാട്ടുന്നെ...അനങ്ങാതെ  കിടക്കാനല്ലേ പറഞ്ഞേ..."
 ഹോസ്പിറ്റലിൽ ആണെന്നും നേഴ്സ്  അടുത്താണെന്നും  ബോധ്യം വന്നപ്പോൾ അയാൾ ഉണര്ന്നു
"മകന്റെ പേരെന്താ ..." 
"സുധീർ..."
"ഇവിടെ സുധീരുണ്ടോ .."എന്നാ ചോദ്യത്തിന്റെ മറുപടിയായി  അവനെത്തി
"മരുന്ന് കൊടുത്തോ ...?"
"അച്ഛൻ ഉറങ്ങുകയായിരുന്നു...അതാ..."
"നിങ്ങൾ ഞങ്ങളെ ജോലിയും കളയും  , മേജർ അറ്റാക്ക് വന്നു കിട്ക്കുകയന്നു
വല്ല ബോധവുമുണ്ടോ ...."
     അവൻ സോറി മാടം എന്ന് പറഞ്ഞു തല കുമ്പിട്ടു നിന്നു
 സുമയാണ് അവന്റെ ഹൊംവൊർക് ശരിയാക്കി കൊടുക്കുക
UKG  ടീച്ചര ശകാരിക്കുമ്പോൾ തല കുമ്പിട്ടു ഏറ്റെടുത്ത "സോറി മാടം.."
പിന്നെ അവന്റെ എഴുത്ത് കോപ്പി ബുക്കിലെ വരകൾക്കിടയിൽ കൃത്യമായി നില്ക്കുന്നുണ്ടോ  എന്ന് സുമ  മാര്ക്കിടും  
"അമ്മ എനിക്ക് ബി ഗ്രേഡ് മാത്രേ  തരൂ  ...ടീച്ചര്   തരുവല്ലോ ..      "
ഡൈനിങ്ങ്‌  ഹാളിൽ  അവന്റെ പരാതി കാലത്ത് എന്നും കേൾക്കാം.
അയാളെ സുധീർ വിളിച്ചുണർത്തി
"ഗുളികയിതാ  അച്ഛാ .."
"അച്ഛന്റെ ...ഓഫീസിലെ ഫ്രണ്ട്  ദിനെശേട്ടെൻ വന്നിരുന്നു ..ഉറങ്ങുമ്പോ  വിളിക്കണ്ട   എന്ന് പറഞ്ഞു  കുറച്ചു നേരം എന്നോട് സംസാരിച്ചു പോയി "
പിറ്റേന്ന്  ദിനേശൻ രാവിലെ വന്നതിൽ  ഇത്തിരി  അത്ഭുതം തോന്നി
പിന്നെ  പറഞ്ഞത് കേട്ട്ഞെട്ടലും
 ദിനേശൻ അയാളുടെ കൈ പിടിച്ചു പറഞ്ഞു " ബാബൂ...നിനെക്കെന്തു ബുദ്ധിമുട്ട്  ഉണ്ടെങ്കിലും എന്നോട് പറയണം
 ..""നീയറിയാത്ത ബുദ്ധിമുട്ടൊന്നും എനിക്കില്ല ..ദിനേശാ ."
"അല്ല,   സുമക്കും വയ്യാതായതിനാലാ ചോദിക്കുന്നെ ..."
പിന്നെ അവൻ (സുധീർ ഇല്ലാത്ത സമയത്ത്) ഇന്നലെ സുധീർ ചോദിച്ച കാര്യങ്ങൾ പറഞ്ഞു
ജോലി, പുതിയ പോസ്റ്റ്‌ , പെൻഷൻ , ശമ്പളം , പിന്നെ  ആശ്രിതനിയമനം
ദിനേശൻ പോയതും സുധീർ വന്നതും മരവിപ്പിൽ അറിയാതെ പോയി
"അച്ഛാ ഇതാ ഗുളിക...ഞാൻ ചായ വാങ്ങി വരാം,,"
പിറകെ ഒരു മരണം പോലെ തണുത്ത കാറ്റു  വീശാൻ തുടങ്ങി ..
അപ്പോഴാണ്  രാഘവാൻ സാർ കടന്നുവന്നതും തണുത്ത   കൈകൾ   കൊണ്ട് എന്നെ പൊതിഞ്ഞു പിടിച്ചതും
"ബാബൂ ..എനിക്ക് പ്രായപൂർത്തിയായ ഒരു കുഞ്ഞില്ലാതെ പോയി ...എന്റെ ജോലി കൈമാറാൻ..
അപ്പോഴാണ് അയാൾ ഓർത്തത്‌ ...രാഘവാൻ സാറിന്റെ  ശവസംസ്കാരതിനിടയിൽ  വിതുമ്പുന്ന ഒരു ആൺകുട്ടിയുടെ മുഖം ...ഒരുപക്ഷെ   അവനു   പ്രായം കുറഞ്ഞതാണോ അവനെ കരയിച്ചത് ..
സുധീർ  മെല്ലെ അടുത്തെത്തി
"അച്ഛാ ...ഇതാ ചായ ...ഗുളിക കൈയിലില്ലേ ..."
സുധീർ അകന്നുപോകുമ്പോൾ ...ഗുളിക ജനലിലൂടെ കളഞ്ഞു അയാൾ ചായ കുടിച്ചു...
ഹൃദയഭാരം കുറക്കാൻ  ചാർത്തുന്ന റീത്ത്‌ ഏതായിരിക്കുമെന്ന് അയാൾ ഒര്ക്കാൻ തുടങ്ങി




അഭിപ്രായങ്ങളൊന്നുമില്ല: