2009, നവംബർ 20, വെള്ളിയാഴ്‌ച

മകന്‍റെ അച്ഛനായാല്‍ ...........

മകന്‍റെ അച്ഛനായാല്‍ ...........


അറിയാം എനിക്കെന്‍റെ ഉള്ളിലെ അച്ഛന്‍റെ മകനെ .....


തിരിച്ചറിയാം എനിക്കെന്‍റെ ഉള്ളിലെ എന്നെ


അച്ഛനുറങ്ങി ഞാന്‍ ഉണര്‍ന്നു എന്നു തോന്നിയ വാസങ്ങള്‍


പിന്നിലെ ഞാനോ മുന്നിലെ ഞാനോ അച്ഛന്‍ ....?


അതോ മുന്നിലും പിന്നിലും പിതാക്കളോ...?






കൈ പിടിച്ചു നടന്നവന്‍ കയ്യിലെടുക്കുന്നു


മാര്‍ഗ കൈരേഖയും തലയിലെഴുത്തും


പെരുവഴിയല്ലാത്ത വഴി മകന്‍റെ തണലില്‍ കാണും


പിന്നിലെ ഞാനോ മുന്നിലെ ഞാനോ അച്ഛന്‍ ....?
അതോ മുന്നിലും പിന്നിലും പിതാക്കളോ...?







2009, നവംബർ 18, ബുധനാഴ്‌ച

കിണറ്റിലെ തവള രക്ഷപ്പെടുമോ ?

കിണറ്റിലെ തവള രക്ഷപ്പെടുമോ ?
അറിയാത്ത ദൂരത്തില്‍ .....അറിയാത്ത ആഴത്തില്‍ .......
കിണറ്റിലെ തവള രക്ഷപ്പെടുമോ ?
അറിവുള്ളവര്‍ മാനത്തു ,നിറക്കുമോ താഴത്ത്
കിണറ്റിലെ തവള രക്ഷപ്പെടുമോ ... .... .....
അറിഞ്ഞ തണുപ്പിനാല്‍ പൊതിയാന്‍ കഴിയുമോ
പുറമെ എരിയുന്ന നാടിനെ ....